
കോട്ടയം :കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി വാകത്താനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ചിങ്ങമാസം ഒന്നാം(1) തിയതി കർഷക ദിനം ആചരിക്കുന്നു.
വൈകുന്നേരം 5.30 ന് തോട്ടയ്ക്കാട് അമ്പലകവലയ്ക്കു സമീപമുള്ള ടോമിച്ചൻ ചാലുവേലിയുടെ ഭവനാങ്കണത്തിൽ ചേരുന്ന യോഗത്തിൽ ഗാന്ധി ദർശൻ വേദി വാകത്താനം മണ്ഡലം പ്രസിഡന്റ് സാബു കൊച്ചു പ്ലാപറമ്പിൽ അധ്യക്ഷത വഹിക്കും.പ്രൊഫ. ഡോ.പി.ജെ കുര്യൻ (ദേശീയ ശാസ്ത്ര വേദി കോട്ടയം ജില്ലാ പ്രസിഡന്റ്, ) മുഖ്യപ്രഭാഷണം നടത്തു.
ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ തങ്കച്ചൻ തെക്കനാട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോർജ് തോമസ് , രക്ഷാധികാരി എസ്. ചന്ദ്രശേഖരൻ നായർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. വി. വർഗീസ് കലൂപറമ്പിൽ, മാത്യു കുഞ്ഞു മാത്യു പടിഞ്ഞാറെ പറമ്പിൽ,
കെ.പി.ജി.ഡി വൈസ് ചെയർമാൻ പി.കെ തോമസ്കുട്ടി, കൊച്ചു മോൻ തുണ്ടിയിൽ , സണ്ണി കൊണ്ടോടി, എം.കെ ശശികുമാർ, ഈപ്പൻ പി , ജോർജ്, പി.വി സണ്ണി, ജോൺ സി. ജേക്കബ്, ബിജു കുര്യൻ, ആന്റോ ആന്റണി, തോമസ് തേക്കിൻകാട്ടിൽ, തോമസ് ഏബ്രഹാം തുടങ്ങിയവർ ആശംസകളർപ്പിക്കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം പഞ്ചായത്തിലെ പ്രമുഖ കർഷകരായ എം.ടി സ്കറിയാ , ചാക്കോ എബ്രഹാം, ടോമിച്ചൻ ചാലുവേലിൽ അനി ഞാലിയാകുഴി എന്നിവരെ ആദരിക്കു