ഡൽഹിയിൽ കർഷക സമരത്തിനിടെ വാഹനം ഓടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യത്തോടെ കോട്ടയത്ത് കർഷക സംഘം കരിദിനം ആചരിച്ചു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഡൽഹിയിൽ നടന്ന കർഷക സമരത്തിലേക്ക് വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.ഐ.റ്റി.യു കർഷക സഘം കെ. എസ്.കെ.റ്റി.യു കോട്ടയത്ത്‌ കരിദിനം ആചരിച്ചു. പ്രവർത്തകർ ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കെ. എസ്.കെ.റ്റി.യു ജില്ലാ സെക്രട്ടറി MK പ്രഭാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കർഷകരെ നിഷ്ടൂരമായി കൊന്നൊടുക്കിയവരെ രക്ഷിക്കാൻ ശ്രമിക്കുന്ന മോഡി ഭരണകൂടത്തിന്റെ നടപടിക്കെതിരായാണ് കർഷകർ രാജ്യമാകെ കരിദിനം നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ലോക രാജ്യങ്ങൾ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റ്റി.എം.രാജൻ കുട്ടി അദ്ധ്യക്ഷനായി. പി.ജെ. വർഗീസ്, സി.എൻ. സത്യനേശൻ സുനിൽ തോമസ് തുടങ്ങിയവരും സംസാരിച്ചു.
തിരുനക്കരയിലെ മോട്ടോർ തൊഴിലാളി യൂണിയൻ പരിസരത്തു നിന്നാരംഭിച്ച സമരത്തിൽ നിരവധി കർഷകർ അണിനിരന്നു.