ക​ര്‍​ഷ​ക​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു; ക​ര്‍​ഷ​ക​ര്‍​ക്കാ​യി നി​ല​കൊ​ള്ളും ; വി​ഷ​യം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും: ഗ​വ​ര്‍​ണ​ര്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ത​ക​ഴി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ ജീവനൊടുക്കിയ സംഭവത്തിൽ പ്ര​തി​ക​രി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ത​ന്‍റെ ഹൃ​ദ​യം ജീ​വ​നൊ​ടു​ക്കി​യ ക​ര്‍​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെന്നും അ​വ​രു​ടെ വേ​ദ​ന​യി​ല്‍ പ​ങ്കു​ചേ​രു​ന്നെന്നും ഗ​വ​ര്‍​ണ​ര്‍​ പ​റ​ഞ്ഞു. പ്ര​സാ​ദി​ന്‍റെ ബ​ന്ധു​ക്ക​ളെ അ​വ​രു​ടെ സൗ​ക​രാ​ര്‍​ഥ​മു​ള്ള ദി​വ​സം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ര്‍​ഷ​ക​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മല്ല. മു​ന്‍​വ​ര്‍​ഷ​വും സ​മാ​ന​മാ​യ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ അ​വി​ടെ സം​ഭ​വി​ച്ചു. അ​ന്ന് നി​ര​വ​ധി ഉ​റ​പ്പു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സ​മാ​ന​സം​ഭ​വം ആ​വ​ര്‍​ത്തി​ച്ചി​രി​ക്കുകയാണെന്നും കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെ​ല്ല് സം​ഭ​ര​ണം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ചേ​ര്‍​ന്നാ​ണ് ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം ന​ല്‍​കാ​നു​ള്ള പ​ണം ന​ല്‍​കി​യെ​ന്നാ​ണ് ത​നി​ക്ക് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് എ​വി​ടെ​യാ​ണ് പ്ര​ശ്‌​ന​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ താ​നൊ​രു നി​ഗ​മ​ന​ത്തി​ല്‍ എ​ത്തു​ന്നി​ല്ല.

കൃ​ത്യ​മാ​യി പ​ഠി​ച്ച​ശേ​ഷം ത​ന്നാ​ല്‍ ക​ഴി​യു​ന്ന​രീ​തി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​യി നി​ല​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. വി​ഷ​യ​ത്തി​ല്‍ ത​നി​ക്കെ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന കാ​ര്യം ആ​ലോ​ചി​ക്കുമെന്നും ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​നം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ല്ല​യി​ല്‍ പ​റ​ഞ്ഞു.

ത​ക​ഴി സ്വ​ദേ​ശി​യും കി​സാ​ന്‍ സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​യ പ്ര​സാ​ദ് (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വി​ഷംക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച പ്ര​സാ​ദ് പു​ല​ര്‍​ച്ചെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.