പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങളും വിഷരഹിത പച്ചക്കറികളുമായി തലയാഴം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു

Spread the love

വൈക്കം : ഓണത്തിന് വിഷരഹിതമായ പച്ചക്കറി ആളുകൾക്ക് നൽകുന്നതിനും പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി തലയാഴം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബഡിച്ച് പച്ചക്കറി ചന്ത ആരംഭിച്ചു.

ബാങ്ക് വൈസ്പ്രസിഡൻ്റ് എം.ജി.ജയൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യർ ഗൃഹനാഥയ്ക്ക് പച്ചക്കറി കിറ്റ് നൽകി പച്ചക്കറി വിപണി ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി കർഷകരിൽ നിന്നു സംഭരിച്ചതടക്കം 26ഇനം പച്ചക്കറികളാണ് ഓണ ചന്തയിൽ നിന്നു ലഭിക്കുന്നത്.ചന്ത നാലിന് സമാപിക്കും.

ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, മുൻപ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ,ഭരണ സമിതി അംഗങ്ങളായ കെ.ബിനിമോൻ,വി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ജോഷി ജോസഫ്, കുര്യാക്കോസ് ദാസ്, ബീനമുരുകാനന്ദൻ, ശ്രീദേവിസന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group