
വൈക്കം: തലയാഴം പഞ്ചായത്തിലെ കണ്ണു വള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, എനേഴം, പനച്ചിത്തുരുത്ത് മാന്നാത്തുശേരി, മുണ്ടാർ മൂന്ന് ചെട്ടിക്കരി, വനംസൗത്ത്, വനമ്പിനകം എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് ഇറിഗേഷൻ വകുപ്പ് കുട്ടനാട് പാക്കേജില്‍ അനുവദിച്ച 6.10 കോടി രൂപയുടെ പദ്ധതികളുടെ നിർമാണോദ്ഘാടനം നാളെ മന്ത്രി റോഷിഅഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
പാടശേഖരങ്ങളുടെ പുറംബണ്ട് കല്ലുകെട്ടി സംരംക്ഷിക്കുക്കുക, ഇടിഞ്ഞുതാഴ്ന്ന പുറം ബണ്ടുകള്‍ മണ്ണിട്ടുയർത്തുക തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനമാണ് പദ്ധതിയിലൂടെ സാധ്യമാക്കുന്നത്.
ഉല്ലല പള്ളിയാട് എസ്‌എൻ യുപി സ്കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ചടങ്ങില്‍ സി.കെ.ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടനാട് ഡവലപ്മെന്‍റ് സർക്കിള്‍ കോട്ടയം സൂപ്രണ്ടിംഗ് എൻജിനിയർ കെ. രാജേഷ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബിജു, തലയാഴം പഞ്ചായത്ത് പ്രസിഡന്‍റ് രമേഷ് പി. ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.