play-sharp-fill
കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ സാമ്പത്തികനഷ്ടം; സർക്കാരിൽ നിന്ന് ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ല;  കടബാധ്യത മൂലം തിരുവല്ലയില്‍ കര്‍ഷകന്‍  തൂങ്ങി മരിച്ചു

കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ സാമ്പത്തികനഷ്ടം; സർക്കാരിൽ നിന്ന് ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ല; കടബാധ്യത മൂലം തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍.


നിരണം കാണാത്ര പറമ്പില്‍ രാജീവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പുരയിടത്തിലെ മരത്തില്‍ രാജീവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൃഷിക്കായി പത്തേക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത് രാജീവ് കൃഷി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ നഷ്ടമുണ്ടായി. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരം തുച്ഛമായിരുന്നു എന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.

സര്‍ക്കാരില്‍ നിന്ന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം.