video
play-sharp-fill

കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്: അന്നം തരുന്നവന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം.വയറു നിറയ്ക്കുന്നവന്റെ കണ്ണ് നിറയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

ഇല്ലിക്കൽ കവലയിൽ കർഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ പ്രതിഷേധ ജ്വാല തെളിയിച്ചു.മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംങ്കേരി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ,പഞ്ചായത്തംഗം സുമേഷ് കാഞ്ഞിരം,ലിജോ പാറെക്കുന്നുംപുറം, സാലിച്ചൻ മണിയാംകേരി, അനൂപ് കൊറ്റമ്പടം, എമിൽ വാഴാത്ര എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധ പരിപാടികൾക്ക് രാഷ്മോൻ ഒത്താറ്റിൽ,പ്രേമിസ് റ്റി ജോൺ, നവാസ് അറുപറ, അശ്വിൻ മണലേൽ, സുനിൽ ഇ എസ്സ്,രഞ്ജിത്ത് റ്റി ആർ,ഫെബി ജോസഫ്, ഗ്രേഷ്യസ്സ് പോൾ, അരവിന്ദ് കോതാടി, ജർലിൻ ലാൽസൺ എന്നിവർ നേതൃത്വം നൽകി.