play-sharp-fill
കർഷകർക്കു കാരുണ്യത്തിന്റെ വഴി കാട്ടി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: ദുരിതകാലത്ത് അസോസിയേഷൻ പച്ചക്കറി വാങ്ങിയത് നമ്മുടെ നാട്ടിലെ കർഷകരിൽ നിന്നും

കർഷകർക്കു കാരുണ്യത്തിന്റെ വഴി കാട്ടി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: ദുരിതകാലത്ത് അസോസിയേഷൻ പച്ചക്കറി വാങ്ങിയത് നമ്മുടെ നാട്ടിലെ കർഷകരിൽ നിന്നും

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കർഷകർക്കു വേണ്ടി എന്തു ചെയ്യണമെന്ന്, തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷനെ ആരും പഠിപ്പിക്കേണ്ട. കൊറോണ പ്രതിരോധത്തിന്റെ ബാല പാഠങ്ങൾക്കൊപ്പം, കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച പച്ചക്കറികൾ അസോസിയേഷന്റെ അംഗങ്ങളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകിയാണ് അസോസിയേഷൻ മാതൃക കാട്ടുന്നത്. ഇത് കൂടാതെ വീടുകളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

കൃഷി വകുപ്പുമായി ബന്ധപ്പെട്ട് പാലാ എലിക്കുളത്തെ കർഷകനിൽ നിന്നാണ് അസോസിയേഷൻ പൈനാപ്പിൾ ശേഖരിച്ചത്. കർഷകന് ലാഭമായ വില നൽകി 250 കിലോ പൈനാപ്പിളാണ് അസോസിയേഷൻ കഴിഞ്ഞ ദിവസം വാങ്ങി അംഗങ്ങൾക്കു വിതരണം ചെയ്തത്. ഇത് കൂടാതെ വിഷുവിന്റെ തലേ ദിവസമായ തിങ്കളാഴ്ച, രാവിലെ മുതൽ തന്നെ മുൻ കൂട്ടി ആവശ്യപ്പെട്ട അംഗങ്ങൾക്ക് ആവശ്യമായ പച്ചക്കറിയും, കണിക്കൊന്നപ്പൂവും വീടുകളിൽ എത്തിച്ചു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഭരിച്ച പച്ചക്കറിയാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, വീടുകളിൽ പച്ചക്കറി കൃഷിയും അടുക്കളത്തോട്ടവും ആരംഭിക്കുന്നതിനും അസോസിയേഷൻ മുൻകൈ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിൽ നിന്നും വാങ്ങിയ വിത്തുകൾ അംഗങ്ങളുടെ വീടുകളിൽ വിതരണം ചെയ്തിട്ടുമുണ്ട്.

ലോക്ക് ഡൗൺ കാലത്തും പതിവ് സഹായം മുടക്കാതെ തിരുനക്കരയിലെ അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസവും വിവിധ സ്ഥലങ്ങളിലെ കുടുംബങ്ങൾക്ക് സഹായം നൽകാറുണ്ട്. കൊവിഡ് കാലത്തും ട്രസ്റ്റ് സഹായം മുടക്കിയില്ല.രോഗികളായും ദുരിതത്തിലും കഴിയുന്ന ഈ കുടുംബങ്ങൾക്ക് എല്ലാം ഇക്കുറിയും സഹായം എത്തിച്ചു നൽകി.

മണിയാപറമ്പ്, തിരുവാതുക്കൽ, ചിങ്ങവനം, ചങ്ങനാശേരി, കാവാലം, പള്ളം, എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഒരു മാസത്തേയ്ക്കുള്ള അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.