തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാൻ കെ.എസ് യു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : കെ.എസ്.യൂ ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാകുന്നു.
കെ.എസ്.യൂ സ്ഥാപക ദിനത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗല്ലി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗണ് കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തിയ ഒരുക്കാം അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് ശേഷം ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ നേരിട്ട് നേതൃത്വം നൽകുന്ന പ്രവർത്തനമാണ് ഇത്.
വിദ്യാർത്ഥികൾക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി മുൻപോട്ടു വരാനുള്ള പ്രചോദനം ലക്ഷ്യമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കെ.എസ്.യൂ നിയോജകമണ്ഡലം പ്രസിഡന്റ് അൽഫിൻ ജോർജ് പടികര പറഞ്ഞു.
മീൻ കൃഷി ഉൾപ്പെടെ വരും ദിവസങ്ങളിൽ ആരംഭിക്കും. വെട്ടിമുകളിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി പുളിമാൻതുണ്ടം, കെ.എസ്.യൂ ജില്ലാ പ്രസിഡന്റ് ജോർജ് പയസ്,
കൗൺസിലർമാരായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ബിജു കുമ്പിക്കൻ, കെ.എസ്.യൂ ജില്ലാ സെക്രട്ടറി ജിഷ്ണു ജെ ഗോവിന്ദ് , ബിബിൻ രാജ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് മനു ജോൺ, ബോണി തങ്കച്ചൻ, ടോം ജെയിംസ്, ലിബിൻ ജോണി, എബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.