കാട്ടുപന്നിയെ കൊല്ലാന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം: കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

Spread the love

മാവേലിക്കര: പന്നിയെ പിടിക്കാൻ വെച്ച കെണിയില്‍ കുടുങ്ങി കർഷകൻ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായിട്ടുള്ള ജോണ്‍സണ്‍ പോലീസ് കസ്റ്റഡിയില്‍.

video
play-sharp-fill

മാവേലിക്കര താമരക്കുളം പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്.

കെഎസ്‌ഇബിയുടെ അനുമതി ഇല്ലാതെയാണ് ജോണ്‍സണ്‍ കെണി സ്ഥാപിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ക്കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക വിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകള്‍ക്ക് അനുമതി ഉണ്ടായിട്ടും അതിന് മുതിരാതെ ആണ് ഇയാള്‍ കെണി ഉപയോഗിച്ചത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം ഷോക്കേറ്റതാണെന്ന് റിപ്പോർട്ട് ലഭിച്ചാല്‍ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. കർഷകന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച കമ്ബികള്‍ നീക്കം ചെയ്തു. അനധികൃതമായി കെഎസ്‌ഇബിയുടെ വൈദ്യുതി മോഷ്ടിച്ചതിനെതിരെയും ഇയാള്‍ക്കെതിരെ നിയമ നടപടി ഉണ്ടാകും.