
കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു.
അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group