video
play-sharp-fill

നെല്ല് സംഭരണം: ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന കർഷകർ  അക്കൗണ്ട് മാറ്റണ്ട ; ബാങ്കുകൾ പിആർഎസ് ലോൺ നൽകി തുടങ്ങി

നെല്ല് സംഭരണം: ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന കർഷകർ  അക്കൗണ്ട് മാറ്റണ്ട ; ബാങ്കുകൾ പിആർഎസ് ലോൺ നൽകി തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : നെല്ല് സംഭരണത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന കർഷകർക്ക് ഇനി അക്കൗണ്ട് മാറ്റണ്ട ആവശ്യമില്ല. മാർച്ച് അഞ്ച് മുതൽ സപ്ലൈകോയുമായി പിആർഎസ് ലോൺ കൊടുക്കാമെന്നു കരാർ ഉള്ള ബാങ്കുകൾ പി ആർ എസ് ലോൺ കർഷകർക്ക് നൽകി തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക് എന്നീ ബാങ്കുകളാണ് ലോൺ കൊടുക്കാൻ ആരംഭിച്ചത്.

 

ജില്ല കോ-ഓപ്പറേറ്റീവ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളും ലോൺ കൊടുത്തു തുടങ്ങി്. കർഷകർ രജിസ്‌ട്രേഷൻ നീട്ടി വെക്കുന്നത് ഒഴിവാക്കാൻ കൊയ്ത്തു കഴിഞ്ഞ് ആവശ്യമെങ്കിൽ അക്കൗണ്ട് മാറ്റി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. ഇതനുസരിച്ച് കർഷകർക്ക് നിലവിലുള്ള അക്കൗണ്ടിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിആർഎസ് അടിച്ച ശേഷം,ബാങ്കുകളുടെ അന്നന്നത്തെ നിലപാട് അനുസരിച്ച്, ഏതു ബാങ്ക് ആണ് വായ്പ നൽകുന്നത്, ആ ബാങ്കിലേക്കാണ് കർഷകർക്ക്, അക്കൗണ്ട് മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അറിയിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് നിലവിൽ ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്.