play-sharp-fill
കാലവർഷക്കെടുതിയിൽ വലഞ്ഞ നിലമ്പൂരിന് സഹായവുമായി സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും: വീടുകൾ വൃത്തിയാക്കിയത് ഒറ്റ ദിവസം കൊണ്ട്

കാലവർഷക്കെടുതിയിൽ വലഞ്ഞ നിലമ്പൂരിന് സഹായവുമായി സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും: വീടുകൾ വൃത്തിയാക്കിയത് ഒറ്റ ദിവസം കൊണ്ട്

സ്വന്തം ലേഖകൻ
കോട്ടയം: പ്രളയക്കെടുതിയിൽ വലഞ്ഞ സാധാരണക്കാർക്ക് കൈത്താങ്ങുമായി സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും. നിലമ്പൂർ പ്രദേശത്ത് സന്നദ്ധ സംഘനകളുടെയും നിലമ്പൂർ നഗരസഭ സെക്രട്ടറി എം.എസ് ആകാശിന്റെയും, കുന്നംകുളം സെക്രട്ടറി മനോജിന്റെയും നേതൃത്വത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥരാണ് നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങൾ വൃത്തിയാക്കാനും വീടുകളിൽ സന്ദർശനം നടത്താനും എത്തിയത്.

നിലമ്പൂരിൽ ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും ഇവരുടെ വീടുകൾ വൃത്തിയാക്കുന്നതിനും അടക്കമുള്ള കാര്യങ്ങൾക്കായാണ് ഈ സംഘം നിലമ്പൂരിൽ എത്തിയത്. തുടർന്ന് ഇവിടെ ഓരോ വീടുകളിലും കയറിയ ഉദ്യോഗസ്ഥ സംഘം സാധാരണക്കാരായ ദുരിത ബാധിതരെ ആശ്വസിപ്പിക്കുകയും, ഇവരുടെ വീടുകൾ സൗജന്യമായി വൃത്തിയാക്കി നൽകുകയും ചെയ്തു. സർക്കാർ ജീവനക്കാരോടൊപ്പം കൈ കോർത്ത് കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ പ്രവർത്തതർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അടക്കമുള്ളവരാണ് ചെളിയിലും മണ്ണിലും ഇറങ്ങി സാധാരണക്കാർക്കായി കഷ്ടപ്പെട്ടത്. വീടും പരിസരവും വൃത്തിയാക്കി നൽകിയ ശേഷമാണ് ഈ സന്നദ്ധ പ്രവർത്തക സംഘം തിരികെ മടങ്ങിയത്.
ഒരു പരിചയവുമില്ലാത്ത ഒരു നാടിനു വേണ്ടി വേണ്ടതെല്ലാം ഒരുക്കിയ ആളുകളെ നന്ദിയോടെ നിറ കണ്ണുകളോടെയാണ് നാട്ടുകാർ യാത്രയാക്കിയത്.