video
play-sharp-fill

പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: കാലാവസ്ഥ വ്യതിയാനം നൽകുന്ന സൂചനകൾ ഉൾക്കൊണ്ടുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി കെ.സ്.യു പുതുപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്തത്തിൽ വൃക്ഷങ്ങൾവെച്ചുപിടിപ്പിച്ചും വൃക്ഷതൈകൾ വഴിയാത്രക്കാർക്ക് വിതരണം ചെയ്തും പരിസ്ഥിതി ദിനമാഘോഷിച്ചു. പരിപാടിയോടനുബന്ധിച്ചുള്ള ഉൽഘാടനയോഗം കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി ഉൽഘാടനം ചെയ്തു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അത് സംരക്ഷിക്കുവാനും സാധിക്കണം എന്നദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ പരാമർശിച്ചു. കെ.സ്.യു പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ അശ്വിൻ മോട്ടി അധ്യക്ഷതവഹിച്ച പരിപാടിക്ക് കെ.സ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യു,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇ.വി പ്രകാശൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വത്സമ്മ മാണി പഞ്ചായത്ത്‌ മെമ്പർമാരായ സാം കെ വർക്കി, ജെസ്സി ബെൻസി, യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പെരുവേലിൽ, ജെയിംസ് വർക്കി, അജിൻ മള്ളിയിൽ, മാത്യു കിഴക്കേടം, അജു മുണ്ടിയാക്കൽ, ഐബിൻ, അച്ചൻകുഞ്ഞ്, ബേസിൽ, കുരുവിള വർക്കി തുടങ്ങിയവർ നേത്രത്വം നൽകി..