തോട്ടത്തില്‍ അതിക്രമിച്ച്‌ കയറി ആക്രമണം; മര്‍ദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു

Spread the love

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു.

ഗോപാലപുരം സ്വദേശി ഞ്ജാനശക്തി വേല്‍ (48) ആണ് പുലർച്ചെ മരിച്ചത്.

നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തില്‍ അതിക്രമിച്ച്‌ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഞ്ജാനശക്തി വേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികള്‍ക്കായി മീനാക്ഷിപുരം പൊലീസ് തെരച്ചില്‍ തുടങ്ങി.