ഫാംഹൗസില്‍ നടന്ന പാർട്ടിയിൽ 15 ഓളം യുവതികൾ അബോധാവസ്ഥയിൽ ; പൊലീസ് നടത്തിയ റെയ്‌ഡില്‍ 64 പേരെ കസ്റ്റഡിയിലെടുത്തു ; മദ്യവും സിഗരറ്റും കണ്ടെടുത്തു
സ്വന്തം ലേഖകൻ
മൈസുരു : മൈസുരുവില്‍ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്‌ഡില്‍ 64 പേരെ കസ്റ്റഡിയിലെടുത്തു. മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാർട്ടിക്കിടെയാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. നിരവധി വാഹനങ്ങളും റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു.
ഞായർ പുലർച്ചെയാണ് പൊലീസ് പാർട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്‌ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ രക്തസാമ്ബിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം അനുസരിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രാസലഹരി കണ്ടെടുത്തില്ലെന്ന് മൈസുരു എസ്.പി വിഷ്ണുവർദ്ധൻ അറിയിച്ചു. ഫാം ഹൗസില്‍ നിന്ന് മദ്യവും സിഗരറ്റും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം മൈസുരുവിലെ റേവ് പാർട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി നടപടിയടുക്കുമെന്നും അദ്ദേഹം അറിയിച്ചു.