എന്റെ ശരീരം നിങ്ങൾക്കുള്ള ഉപഭോഗ വസ്തുവല്ല, വിലയിടാൻ വരരുത്’ : കക്ഷി അമ്മിണിപ്പിള്ള ഫെയിം നടി ഫറ ഷിബ്‌ല

എന്റെ ശരീരം നിങ്ങൾക്കുള്ള ഉപഭോഗ വസ്തുവല്ല, വിലയിടാൻ വരരുത്’ : കക്ഷി അമ്മിണിപ്പിള്ള ഫെയിം നടി ഫറ ഷിബ്‌ല


സ്വന്തം ലേഖകൻ

ആസിഫ് അലി നായകനായെത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി എന്ന നായികാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ. നടി ഫറ ഷിബ്ലയുടെ മേക്കോവർ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ബോഡി പോസറ്റിവിറ്റിയുടെ ആശയം പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക എന്നാണ് താരം കുറിക്കുന്നത്.

എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് സ്വിം സ്യൂട്ടണിഞ്ഞുള്ള തന്റെ പുതിയ ചിത്രം താരം പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വിമർശിക്കാനും ചർച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടേതല്ല, എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല, എന്റെ ശരീരം എന്റെ യാനപാത്രമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എനിക്ക് മാത്രം മനസിലാവുന്ന യുദ്ധങ്ങൾ നേരിട്ട ആയുധമാണ്. സ്നേഹത്തിന്റെയും, വേദനയുടെയും, പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ശേഖരമാണ്. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്… സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണ്.” ചിത്രത്തോടൊപ്പം ഫറ കുറിച്ചു.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ആസിപ് അലി ചിത്രം കക്ഷി: അമ്മിണിപ്പിള്ള”യിൽ പ്ലസ് സൈസ് നായികയായാണ് ഷിബ്‍ല എത്തിയിരുന്നത്. കാന്തിയെന്ന പേരിലാണ് നടി ചിത്രത്തിൽ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി 68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്‍ല നടത്തിയ മേക്കോവർ വലിയ ച‍ർച്ചയായിരുന്നു. കൗമാരകാലത്തൊക്കെ തൻറെ ശരീര പ്രകൃതി മൂലം നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചൊക്കെ സിനിമയിറങ്ങിയ ശേഷം ഷിബ്‍ല തുറന്നുപറയുകയുമുണ്ടായി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ അവതാരകയായും സഹതാരമായും ശ്രദ്ധനേടിയിരുന്നു. താരം ആദ്യമായി പ്രധാനവേഷത്തിൽ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിൽ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെയാണ് ഷിബ്ല അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി ശരീര ഭാരം 85 കിലോയിൽ അത്തിക്കുകയും പിന്നീട് 15 കിലോ കുറച്ചും ഫറ ഞെട്ടിച്ചിരുന്നു. ബോഡി പോസറ്റീവിറ്റിയുടെ ആവശ്യകതയെക്കുറിച്ചും ബോഡി ഷെയ്മിങ്ങിന് എതിരെയും നിരവധി കുറിപ്പുകളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇടയ്ക്കിടെ ഷിബ്‍ല മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. അവയൊക്കെ വൈറലാകാറുമുണ്ട്. ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍‍ലയുടെ മേക്കോവ‍ർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലുൾപ്പെടെ വൈറലായിരുന്നത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിക്കുകയുണ്ടായി.