മോഹൻലാലിനെ പിന്തുടർന്ന് ആരാധകർ: അമിത വേഗതയിൽ പാഞ്ഞ യുവാക്കളോട് ഇനി ആവർത്തിക്കരുതെന്ന് താരം; വീഡിയോ
സിനിമാ താരങ്ങളോടുള്ള പുതുതലമുറയുടെ ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിൻറെ വാഹനത്തിന് പിന്നാലെ പാഞ്ഞ ഒരു കൂട്ടം യുവാക്കളെ താരം തന്നെ താക്കീത് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹൻലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.
അമിത വേഗതയില്‍ ബൈക്കില്‍ യുവാക്കള്‍ തന്റെ വാഹനത്തെ പിന്തുടരുന്നത് കണ്ട മോഹന്‍ലാല്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഫോട്ടോയെടുക്കാനാണ് പിന്തുടരുന്നതെന്ന് യുവാക്കള്‍ വ്യക്തമാക്കിയത്. ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ വഴങ്ങി. കാറില്‍നിന്ന് ഇറങ്ങിയ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഇതോടെ ആളുകള്‍ കൂട്ടമായെത്തി. ഒടുവില്‍ പൊലീസെത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറാന്‍ സഹായിച്ചത്. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group