play-sharp-fill
തമിഴ്‌നാട്ടിലെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നഷ്‌ടത്തിലായി; കടംവാങ്ങിയ പണം തിരികെ നല്‍കാനായില്ല; സാമ്പത്തികമായി തകർന്നത് ആത്മഹത്യയിലേക്ക് നയിച്ചു; മൂന്നംഗ കുടുംബം മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്ന്

തമിഴ്‌നാട്ടിലെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നഷ്‌ടത്തിലായി; കടംവാങ്ങിയ പണം തിരികെ നല്‍കാനായില്ല; സാമ്പത്തികമായി തകർന്നത് ആത്മഹത്യയിലേക്ക് നയിച്ചു; മൂന്നംഗ കുടുംബം മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര കൂട്ടപ്പനയില്‍ കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം പുറത്ത്.

അറപ്പുരവിള വീട്ടില്‍ മണിലാല്‍ (50), ഭാര്യ മഞ്ജു (48), മകൻ അഭിലാല്‍ (18) എന്നിവരെയാണ് ഇന്നലെ രാത്രി 11മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനമുണ്ടായത്.

ഭക്ഷണത്തില്‍ സയനൈഡ് കലർത്തി കഴിച്ചാണ് ഇവർ മരിച്ചത്. കടംവാങ്ങിയ പണം തിരികെ നല്‍കാനാകാതെ വന്നതാണ് മണിലാലിനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായി തകർന്നതിനാല്‍ ആത്മഹത്യ ചെ‌യ്യുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

തമിഴ്‌നാട്ടില്‍ മണിലാല്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിയിരുന്നു. എന്നാല്‍ ഈ ബിസിനസില്‍ പണം നഷ്‌ടമായി. പലരില്‍ നിന്നും ഒൻപത് ലക്ഷത്തോളം രൂപ കടംവാങ്ങിയിരുന്നു. പലിശ നല്‍കാനായി എടുത്ത വായ്‌പയും തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനാലാണ് ആത്മഹത്യയെന്നാണ് സൂചന.

സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.