
തൃശൂർ: അടാട്ടിലാണ് സംഭവം. ഒരു കുടുംബത്തിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികൾ തൂങ്ങി മരിച്ച നിലയിലും മകൻ നില്ത്തുമായിരുന്നു മരിച്ച് കിടന്നത്. ആത്മഹത്യ എന്നാണ് പോലീസിന്റെ നിഗമനം.
കാലത്ത് വീട് അടഞ്ഞു കിടന്നതിനെ തുടർന്നാണ് അയൽ വാസികൾ ബന്ധുക്കളെ വിവരം അറിയിച്ചത്. പിന്നീട് ബന്ധുക്കൾ എത്തി വാതിൽ തുറന്നപ്പോൾ മൂവരും മരിച്ച് കിടക്കുന്ന രീതിയിലാണ് കണ്ടത്. ഒൻപതു വയസ്സുകാരാനായ മകൻ ഹരിൻ ഓട്ടിസം ബാധിതനാണ്, മകനെ പായവിരിച്ച് അതിൽ കിടത്തിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്.
12 ദിവസം മുൻപാണ് സുമേഷ് അബുദാബിയിൽ നിന്ന് നാട്ടിലേക്ക് എത്തുന്നത്. പുതുതായി പണി തീർന്ന വീട്ടിലാണ് മൂന്നുപേരും മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


