
കോട്ടയം : 1968 മുതൽ 2025 വരെയുള്ള കാലത്തെ ജേസീസ് കുടുംബ അംഗങ്ങൾ കോട്ടയം ജെസീ ഭവനിൽ (സിറ്റിസൺ ക്ലബ്ബ് കോടിമത ) ഒത്തുകൂടുന്നു.
ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് ആറിന് സിറ്റിസൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കൂടുന്ന സംഗമം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും . കോട്ടയം ജൂനിയർ ചേമ്പറിന്റെ ആദ്യ പ്രസിഡൻറ് ഡോക്ടർ പി ജി രാമകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ജേസീസ് സോൺ പ്രസിഡൻറ് ശ്യാം മോഹൻ വിശിഷ്ടാതിഥിയായിരിക്കും. ജേസീസ് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
ജേസീസ് അംഗങ്ങളായ ചെറിയാൻ വർഗീസ്, മാർട്ടിൻ ജോസഫ്, എം പി രമേഷ് കുമാർ, നിലവിലെ പ്രസിഡന്റ് അഖിൽ ജോസ്, ദീപു ഫിലിപ്പ്, ബെന്നി തോമസ്, ജയ്സൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


