പിണക്കം മാറ്റാൻ ഭാര്യക്ക് കേക്ക് വാങ്ങിക്കൊടുത്തു; ഭാര്യ കേക്ക് മുഖത്തേക്ക് വലിച്ചെറിഞ്ഞു; കലിപൂണ്ട യുവാവ് ഭാര്യാമാതാവിന്റെ തലയ്ക്കടിച്ചു

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിനാണ് (25) ഭാര്യാമാതാവിനെ അടിച്ചത്.

ഭാര്യയുമായുണ്ടായ വാക്ക് തര്‍ക്കങ്ങൾ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. പരുക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുതുവത്സരത്തിനോടനുബന്ധിച്ച്‌ പിണങ്ങിപ്പോയ ഭാര്യയ്ക്ക് കേക്ക് വാങ്ങി അവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഭാര്യ കേക്ക് ലിജിന്‍റെ മുഖത്തേയ്ക്ക് എറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‍റെ പ്രതികാരം തീര്‍ക്കാനായി ലിജിന്‍ വീണ്ടും ഭാര്യവീട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് ഭാര്യ വീട്ടുകാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ലിജിന്‍ ഭാര്യാമാതാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ വളയം പോലീസ് ലിജിനെ അറസ്റ്റ് ചെയ്തു.