സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപില്‍ കുടുംബത്തിൻ്റെ സമരം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് സമരം നടത്തിയത്

Spread the love

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപില്‍ സമരവുമായി കുടുംബം.
തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് ഇവർ സമരം നടത്തിയത്.

video
play-sharp-fill

കൊടിഞ്ഞിയിലെ ഇവരുടെ സ്ഥലത്ത് വീടുവെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്നും, നിരവധി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും, നിർമ്മാണ ജോലികള്‍ ബ്രാഞ്ച് സെക്രട്ടറി സുബേർ തടസപ്പെടുന്നുവെന്നും ആരോപിച്ചാണ് കുടുംബം സമരഹത്തിന് ഇറങ്ങിയത്. പ്ലക്കാഡുകളുമായാണ് കുടുംബം സമരം ചെയ്യാനെത്തിയത്.

വീടിന് തറ കിട്ടിയെങ്കിലും അത് പൊളിച്ചു കളഞ്ഞുവെന്നും ഇവർ ആരോപിക്കുന്നു.
സുബൈറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ സമരം. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാര്‍ ഇവരുമായി സംസാരിക്കുകയും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഇതേതുടർന്ന് കുടുംബം മടങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group