ഇരുനില വീടിന് മുകളില്‍ എസി സ്ഥാപിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; 24-കാരന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: ഇരുനില വീടിന് മുകളില്‍ എയർ കണ്ടീഷണർ സ്ഥാപിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു.

പേയാട് അലക്കുന്നം ഭാഗത്താണ് സംഭവം. വിളവൂർക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മറ്റൊരു തൊഴിലാളിക്കൊപ്പമാണ് എസി സ്ഥാപിക്കാനായി അഖില്‍ എത്തിയത്. ഇരുനില വീടിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍ വഴുതി വീടിന്റെ സണ്‍ഷെയ്ഡില്‍ തട്ടി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന യൂണിറ്റ് അഖിലിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.