play-sharp-fill
ദുരിതത്തിൽ നാട് നട്ടം തിരിയുമ്പോൾ വാട്സ പ്പിൽ തമാശകളി;  ചെങ്ങന്നൂരിൽ അൻപത് പേർ മരിച്ചെന്ന് പ്രചരിപ്പിച്ച വ്യാജൻ അറസ്റ്റിൽ

ദുരിതത്തിൽ നാട് നട്ടം തിരിയുമ്പോൾ വാട്സ പ്പിൽ തമാശകളി; ചെങ്ങന്നൂരിൽ അൻപത് പേർ മരിച്ചെന്ന് പ്രചരിപ്പിച്ച വ്യാജൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ 
പള്ളിക്കത്തോട്: ചെങ്ങന്നൂരിൽ അൻപതു പേർ മരിച്ചതായി വാട്‌സ്അപ്പിലൂടെ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.  പ്രളയം ബാധിച്ച് ചെങ്ങന്നൂരിലും ആലപ്പുഴയിലും അ്ൻപത് പേർ കുടുങ്ങിക്കിടന്നതായും ഇവർ മരിച്ചെന്നും പ്രചരിപ്പിച്ച കേസിലാണ്  ടി.വി പുരം രാജേഷ് ഭവനിൽ രാംകുമാറിനെ(38)യാണ് പള്ളിക്കത്തോട് എസ്.ഐ കെ.എം മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ഇയാൾ ഭീതി പടർത്തുന്ന പ്രചാരണം നടത്തിയത്.  വാഴൂർ ഫിഷ് ഫാം എന്ന വാട്സ് അപ്പ് ഗ്രൂപ്പിലാണ് ഇയാൾ ഇതു സംബന്ധിച്ചുള്ള സന്ദേശം അയച്ചത്. തുടന്നു സൈബർ സെല്ലിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാംകുമാറിനെ കണ്ടെത്തിയത്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെറ്റായ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തെ ഭയപ്പെടുത്തുകയും, പൊലീസ് സർക്കാർ വകുപ്പുകളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റ്ർ ചെയ്തത്.