ഒ.ടി.പിയിൽ തൊട്ടാൽ വാട്സപ്പ് പോകും: പുതിയ തട്ടിപ്പുമായി സൈബർ കള്ളന്മാർ: വാട്സപ്പ് ഹാക്ക് ചെയ്ത് സജീവമായി തട്ടിപ്പ് സംഘം
സ്വന്തം ലേഖകൻ
കൊച്ചി: വാട്സപ്പും ഒ.ടി.പിയും വ്യാപകമായി തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പിൻ്റെ പുതിയ വക ഭേദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും ആറ് ഡിജിറ്റുള്ള ഒ.ടി.പി നമ്പര്‍ ചോദിച്ച് വാട്സ്ആപ്പില്‍ ടെക്സ്റ്റ് മെസ്സേജ് അയക്കുകയാണെങ്കില്‍ ഒരിക്കലും അതിന് മറുപടി നല്‍കരുതെന്ന മുന്നറിയിപ്പാണ് ഇപ്പോൾ അധികൃതർ നൽകിയിരിക്കുന്നത്. വാട്സപ്പിൻ്റെ ഒ.ടി.പിയുടെ പേരിലാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ ഒ.ടി.പി ലഭിച്ചാൽ ആദ്യം സുഹൃത്തിനെ വിളിച്ച് മെസ്സേജ് അയച്ചത് അവന്‍/അവള്‍ ആണോ എന്ന് ഉറപ്പുവരുത്തുക. കാരണം, വാട്സ്ആപ്പിനെ ലക്ഷ്യമിട്ട് പുതിയ ഒരു തട്ടിപ്പുകൂടി ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്സ്ആപ്പില്‍ സൈന്‍-ഇന്‍ ചെയ്യുമ്പോള്‍ ചോദിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടില്‍ നിന്നും അവരുടെ കോണ്ടാക്ടിലുള്ള മറ്റുള്ളവര്‍ക്ക് വ്യാപകമായി ഒ.ടി.പി നമ്പറിനായി സന്ദേശമയക്കും.
ഒന്നും നോക്കാതെ ഒ.ടി.പി അയച്ചുനല്‍കുകയാണെങ്കില്‍, നിങ്ങളുടെ സുഹൃത്തിനെ പോലെ നിങ്ങളുടെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെടും.
റേഡിയോ ഷോ ഹോസ്റ്റായ അലെക്സിസ് കോണ്‍റാന്‍ ആണ് പുതിയ സ്കാമിനെ കുറിച്ച് ട്വിറ്ററിലൂടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ആദ്യം വാട്സ്ആപ്പ് കോഡ് എന്ന പേരില്‍ ഫോണില്‍ ഒരു ടെക്സ്റ്റ് മെസ്സേജ് വരും. തൊട്ടുപിന്നാലെ, നിങ്ങളുടെ ഏതെങ്കിലും വാട്സ്ആപ്പ് കോണ്ടാക്ടില് നിന്ന് ഒരു സന്ദേശമായിരിക്കും എത്തുക. ”ഹലോ.. ക്ഷമിക്കണം ഞാന്‍ എസ്.എം.എസ്സായി അബദ്ധത്തില്‍ ഒരു ആറ് നമ്പര്‍ കോഡ് നിങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. അത് തിരിച്ചയക്കാമോ.. അത്യാവശ്യമാണ്”. -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഒ.ടി.പി ചോദിച്ചുകൊണ്ട് നിങ്ങള്‍ക്ക് സന്ദേശമയച്ച ആളുടെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അതിലൂടെ മനസിലാക്കേണ്ടത്. പിന്നാലെ, അവരുടെ കോണ്ടാക്ടിലുള്ള മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ഒ.ടി.പി നല്‍കിയാല്‍, നിങ്ങളുടെ വാട്സ്ആപ്പ് ഹാക്കര്‍ അവരുടെ കൈയ്യിലുള്ള ഉപകരണത്തില്‍ ആക്ടിവേറ്റാക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം പറയേണ്ടതില്ലല്ലോ…!
ഒരിക്കലും ഒ.ടി.പി നമ്പര്‍ ആരുമായും പങ്കുവെക്കാതിരിക്കലാണ് ഇത്തരം തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന പോംവഴി. അഥവാ, സുഹൃത്തുക്കളില്‍ നിന്ന് അത്തരം സന്ദേശം വരികയാണെങ്കില്‍, അവരെ വിളിച്ച് അവരുടെ വാട്സ്ആപ്പ് ഹാക്കായ വിവരം അറിയിക്കുക. അവര്‍ ലോഗിന്‍ ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ക്ക് സുഹൃത്തിന്‍റെ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. വാട്സ്ആപ്പില്‍ ടു ഫാക്ടര്‍ ഒതന്‍റിക്കേഷന്‍ അല്ലെങ്കില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്തുവെച്ചാല്‍ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.