
എറണാകുളം: എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. നമ്പ്യപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സനാണ് പിടിയിലായത്.
ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി – സിപിഎം സംഘര്‍ഷം നടന്നിരുന്നു.


