play-sharp-fill
വൻതോതിൽ ലഹരി കടത്ത്; നെടുങ്കണ്ടത്ത് വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനം  പിടിയിൽ

വൻതോതിൽ ലഹരി കടത്ത്; നെടുങ്കണ്ടത്ത് വ്യാജ നമ്പർ പതിച്ച് ഓടിക്കൊണ്ടിരുന്ന വാഹനം പിടിയിൽ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: വ്യാജ നമ്പരിൽ ഓടിക്കൊണ്ടിരുന്ന വാഹനം പിടിയിൽ.


കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിവിധ വാഹനങ്ങളെ നീരീക്ഷിച്ച് വരവെയാണ് വ്യാജ വാഹനം പോലീസിന്റെ പിടിയിലാകുന്നത്.
KL 38H 3441 എന്ന നമ്പരിലുള്ള ഹോണ്ട ഡിയോ വാഹനം വ്യാജ നമ്പരായ KL08H 44 എന്ന രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുംങ്കണ്ടം പുഷ്പകണ്ടം തെള്ളിയിൽ വീട്ടിൽ സുധീഷ് മുഹമ്മദ് മകൻ അൽത്താഫ് (22) മാതാവിന്റെ പേരിലുള്ള വാഹനം നമ്പർ മാറ്റി നിയമ വിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലഹരി കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ പൊലീസോ എക്സൈസോ കൈ കാണിച്ചാലോ പിൻതുടർന്നാലോ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് വ്യാജ നമ്പർ പതിപ്പിക്കുന്നത്.
കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നിർദ്ദേശാനുസരണം
നെടുംങ്കണ്ടം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിനു , എസ് ഐ അജയകുമാർ,
എസ് ഐ ചാക്കോ എസ് സി പി ഒ ജോസ് സി പി ഒമാരായ അരുൺ കൃഷ്ണ സാഗർ, അരുൺ എന്നിവർ ചേർന്നാണ് വാഹനവും പ്രതിയേയും കസ്റ്റഡിയിൽ എടുത്തത്.