വ്യാജ സ്‌ക്രീൻഷോട്ടുകളും; മെസേജും നൽകി വ്യാപാരിയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം

Spread the love

പാലാ:വ്യാജ സ്‌ക്രീൻഷോട്ടുകളും, മെസേജും നൽകി വ്യാപാരിയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം.പാലായിലെ ഫിയേസ്റ്റ പൂക്കടയിൽ നിന്നും ബൊക്കെ ഓർഡർ ചെയ്ത ശേഷം പണം അയച്ചതിന്റെ വ്യാജ സ്‌ക്രീൻഷോട്ടുകളും, മെസേജും നൽകിയാണ് തട്ടിപ്പിന് ശ്രമിച്ചത്.

video
play-sharp-fill

ആയിരം രൂപയുടെ ഓർഡറിന് പതിനായിരം രൂപ കട ഉടമയുടെ അക്കൗണ്ടിലേക്ക് അയച്ചു എന്നും ബാക്കി ഒമ്പതിനായിരം രൂപ തിരിച്ച് അയയ്ക്കണം എന്ന് പറഞ്ഞ് നിരവധി തവണ ആർമി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഫോൺ ചെയ്തിരുന്നു.

കട ഉടമയുടെ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയി എന്നതിന്റെ തെളിവും ടെക്സ്റ്റ് മെസ്സേജായി അയച്ചുകൊടുത്തു. സംശയം തോന്നിയ കടയുടമ പണം നൽകാൻ തയ്യാറായില്ല. സമാനമായ രീതിയിൽ തൊടുപുഴയിലും കൂത്താട്ടുകുളത്തും തട്ടിപ്പ് നടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈനിൽ പണം അയയ്ക്കാനുള്ള സൗകര്യം തട്ടിപ്പിനുള്ള മാർഗമായി മാറുമ്പോൾ വ്യാപാരികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികാരികൾ നിർദ്ദേശിക്കുന്നു