
മണിമല : വ്യാജ ഷെയർ ട്രേഡിങ് വഴി മുടക്കുന്ന തുകയുടെ 700 ശതമാനം ലാഭം തരാം എന്ന് വിശ്വസിപ്പിച്ച് ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്നും പണം തട്ടിയവർക്കെതിരെ കേസെടുത്ത് മണിമല പോലീസ്.
പാലക്കാട് ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് അബ്ദുൽ ഹക്കീം (36), ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് ജാഫർ കെ (33) എന്നിവർക്കെതിരെയാണ് മണിമല പോലീസ് കേസെടുത്തത്.
പരാതിക്കാരനെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയത്തിലായ ശേഷം ഓൺലൈൻ ട്രേഡിങ്ങിൽ പണം ഇൻവെസ്റ്റ് ചെയ്താൽ 700 ശതമാനത്തോളം ലാഭം നേടാൻ ആകുമെന്ന് വിശ്വസിപ്പിച്ച് SCBI Daily analysis 271 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുകയും SC-Elite എന്ന ആപ്പ് ഡൌൺലോഡ് ചെയ്യാൻ പറയുകയും ഇതുവഴി പലതവണകളായി 15 ലക്ഷത്തോളം രൂപ തട്ടിക്കുയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനമായ തട്ടിപ്പിന്റെ പേരിൽ നിലവിൽ പ്രതികൾ പെരിന്തൽമണ്ണ സബ് ജയിലിലാണ്.