
കുഴൽമന്ദം: എസ്.ഐയായി ചമഞ്ഞയാൾ കുഴൽമന്ദം പോലീസിന്‍റെ പിടിയിൽ. തൃശൂർ ചാവക്കാട് മപ്പ്രസായില്ലത്ത് ചേറ്റുവട്ടി ഇല്ലത്ത് അബുവാണ് (51) കുളവൻമൊക്ക് ജങ്ഷന്‍ ബസ് സ്റ്റോപ്പിന് സമീപത്ത് പിടിയിലായത്. എസ്.ഐയുടെ യൂണിഫോമണിഞ്ഞ് നിൽക്കുന്നതു കണ്ട് സംശയം തോന്നി കുഴൽമന്ദം സ്റ്റേഷനിൽ കൊണ്ടുവന്ന ചോദ്യം ചെയ്യുകയായിരുന്നു.
സ്ഥിരമായി എസ്.ഐയുടെ യൂണിഫോം ധരിച്ച് ബസ് യാത്ര നടത്തുകയും കടകളിലും മറ്റും കയറി സാധനങ്ങൾ വാങ്ങാറുമുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന കേസുകൾ ഗുരുവായൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങളായി ഒരു എസ്.ഐ പ്രദേശത്ത് വരുന്നതായും കടകളിലും മറ്റും കയറുന്നതായും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴൽമന്ദം സബ് ഇൻസ്പെക്ടർ സോമന്‍റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐമാരായ മനോജ് കുമാർ, സത്യന്‍, എ.എസ്.ഐ രജനി, എസ്.സി.പി.ഒ സുനിത, ഡ്രൈവർ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.