മൂന്നാര്‍ ഗവ. കോളജില്‍ കോപ്പിയടി പിടിച്ചതിന് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതി; ചീഫ് എക്‌സാമിനറെ കുറ്റവിമുക്തനാക്കി കോടതി

Spread the love

തൊടുപുഴ: കോപ്പിയടി പിടിച്ചതിന് അഡിഷനല്‍ ചീഫ് എക്‌സാമിനര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പീഡനക്കേസില്‍ പ്രതിയെ വെറുതെ വിട്ടയച്ച്‌ കോടതി.

തൊടുപുഴ അഡിഷനല്‍ സെഷന്‍സ് ജഡ്ജി ലൈജുമോള്‍ ഷെരീഫാണു പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്. കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് അധ്യാപകനെ കള്ളക്കേസില്‍ കുടുക്കുക ആയിരുന്നു.

മൂന്നാര്‍ ഗവ. കോളജില്‍ 2014ല്‍ നടന്ന സംഭവത്തിലാണ് അധ്യാപകനെ വെറുതെ വിട്ടത്. 2014 ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 5നും ഇടയില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഹാളില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡിഷനല്‍ ചീഫ് എക്‌സാമിനറും കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയുമായ പ്രഫ. ആനന്ദ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം സര്‍വകലാശാലയിലേക്കു റിപ്പോര്‍ട്ട് ചെയ്യാനായി ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാല്‍ പിടിക്കപ്പെട്ടവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായിരുന്നതിനാല്‍ നിര്‍ദേശം അനുസരിക്കാന്‍ ഇന്‍വിജിലേറ്റര്‍ തയാറായില്ല.