പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം…..! മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ പ്രതി പിടിയിൽ

Spread the love

കൊല്ലം: പൈലറ്റാണെന്ന വ്യാജേന ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ . മലപ്പുറം മറയൂർ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പേരും വ്യാജ ജോലിയും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

video
play-sharp-fill

ബലാത്സംഗക്കേസിൽ തിഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് വ്യാപക തട്ടിപ്പുകൾക്ക് നടത്തിയത്. അമൽ കൃഷ്ണൻ എന്ന വ്യാജ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി.

അമേരിക്കയിലെ ഡൽ എയർലൈൻസിൽ പൈലറ്റാണെന്നും ഉയർന്ന ശമ്പളമുണ്ടെന്നും മാട്രിമോണിയൽ പ്രൊഫൈലിൽ ചേർത്തിരുന്നു.
ഇതു കണ്ട് സമീപിക്കുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കുകയാണ് പതിവ്. പിന്നെ പീഡനവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബർ പോലീസ് വലയിൽ ആക്കുന്നത്. പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.