video
play-sharp-fill
വ്യാജ പോലീസ് ചമഞ്ഞ് ഏഴു യുവതികളെ വിവാഹം കഴിച്ച കല്യാണ വീരൻ പിടിയിൽ

വ്യാജ പോലീസ് ചമഞ്ഞ് ഏഴു യുവതികളെ വിവാഹം കഴിച്ച കല്യാണ വീരൻ പിടിയിൽ

ചെന്നൈ: പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന കല്യാണ വീരൻ പോലീസ് പിടിയിൽ. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥി(ദിനേഷ്-42) ആണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴു യുവതികളെ ഇയാൾ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.

ചെന്നൈയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റാണെന്നാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ജൂണ്‍ 30 ന് പതിനെട്ടുകാരിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഇയാളെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി രാജേഷിന്റെ കൂടെ തിരുപ്പൂരിലെ നൊച്ചിപ്പാളയത്ത് വച്ച് കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വിവാഹവീരന്റെ തട്ടിപ്പുകള്‍ പുറത്തായത്. വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് കൂടെ പോയതെന്നു പെണ്‍‍കുട്ടിയും മൊഴിനല്‍കി.

ഇയാളുടെ ടെലിമാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലിക്കെത്തിയ യുവതികളാണ് തട്ടിപ്പിനു ഇരയായത്. യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചു വശീകരിക്കും. രണ്ടു ഗുണ്ടകളെ വെടിവച്ചു വീഴ്ത്തിയിട്ടുണ്ടെന്നും എന്‍കൗണ്ടറിനു ശേഷം ജോലി ഉപേക്ഷിച്ചെന്നും പറഞ്ഞുവിശ്വസിപ്പിക്കും. തുടര്‍ന്നായിരുന്നു വിവാഹവും ചൂഷണവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവായി. ഇയാള്‍ ടെലിമാര്‍ക്കറ്റിംഗ് കമ്പനി വഴി മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും 30 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം തന്‍റെ ഭാര്യമാരെ പോറ്റാനാണ് ഉപയോഗിച്ചത്. ജോലി സ്ഥലത്തെ ഏഴു സ്ത്രീകളെ വിവാഹം കഴിച്ച ഇയാള്‍ ആറു പേരെ അവിടെവച്ച് തന്നെ പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി.

ഇയാളില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്ററ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കണ്ടെത്തി. രാജേഷ് പൃഥ്വി എന്ന പേരിലുള്ളതാണ് ഈ കാര്‍ഡുകള്‍. എന്നാല്‍ ഇയാളുടെ യഥാര്‍ത്ഥ പേര് ദിനേശ് ആണെന്ന് പോലീസ് പറയുന്നു. ഒരിക്കല്‍ നെല്ലൂരില്‍ വച്ച് ഇയാള്‍ അറസ്റ്റിലായെങ്കിലും കോയമ്പത്തുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ജാമ്യം കിട്ടുന്നതുവരെ പലയിടത്തായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് എഗ്‌മോര്‍ പോലീസ് പറയുന്നു.

ഹൗസ് കീപ്പിംഗ് ജോലികള്‍ക്കായി ഹൗസ് മെയിഡ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും സ്വീകരിക്കുന്ന സ്ത്രീകളെയും ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീറാം ഗുരു ദീന, ദയാലന്‍, ദീന ദയാല്‍, രാജേഷ് പെരുമാള്‍ തുടങ്ങി നിരവധി പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇയാളില്‍ നിന്നും പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, ഒരു ജോഡി കൈവിലങ്ങുകള്‍, പാന്‍, ആധാര്‍ കാര്‍ഡുകളും കണ്ടെത്തിട്ടുണ്ട്.