video
play-sharp-fill

പ്രമുഖരുടെ പേരില്‍ ഫോണ്‍ കോള്‍ നടത്തി ആളുകളെ കബളിപ്പിക്കും ;കൊച്ചി മേയര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ  ഉൾപ്പെട്ട ലിസ്റ്റ് ;വ്യാജ ഫോണ്‍ കോള്‍ കേസിൽ  ഹോട്ടല്‍ പാചകക്കാരന്‍ പിടിയില്‍

പ്രമുഖരുടെ പേരില്‍ ഫോണ്‍ കോള്‍ നടത്തി ആളുകളെ കബളിപ്പിക്കും ;കൊച്ചി മേയര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉൾപ്പെട്ട ലിസ്റ്റ് ;വ്യാജ ഫോണ്‍ കോള്‍ കേസിൽ ഹോട്ടല്‍ പാചകക്കാരന്‍ പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: പത്രപരസ്യം കണ്ട് വിളിച്ച്‌ പ്രമുഖരുടെ പേരില്‍ ഫോണ്‍ കോള്‍ നടത്തി ആളുകളെ കബളിപ്പിക്കുന്ന ഹോട്ടല്‍ പാചകക്കാരന്‍ പിടിയില്‍.
തൃശൂര്‍ കൂട്ടുപാത സ്വദേശി രാജേന്ദ്ര പ്രസാദാണ് പിടിയിലായത്. കൊച്ചി മേയര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയാണ് ഇയാളുടെ ലിസ്റ്റിലുള്ളത്.

കഴിഞ്ഞ ആഴ്ച മേയര്‍ എം.അനില്‍കുമാറിന്റെ പേരിലായിരുന്നു ഇയാള്‍ വ്യാജ ഫോണ്‍ കോള്‍ നടത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടകന്‍ മേയറായിരുന്നു. ഇതറിയിച്ച്‌ നല്‍കിയ പരസ്യം കണ്ട് സ്ഥാപനത്തിലേക്ക് വിളിച്ച്‌ ഇയാള്‍’ മേയറാ. ഉദ്ഘാടനത്തിന് ഞാന്‍ വരില്ല, പകരം ആരേലും വന്നാല്‍ അവരെ ഞാന്‍ തീര്‍ക്കും’ എന്ന് പറഞ്ഞു. ഇതേതുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് രാജേന്ദ്രനിലേക്ക് കൊച്ചി സിറ്റി പൊലീസിനെ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിനു മുൻപും ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൃശൂരിലെ ഒരു ഹോട്ടലിലേക്ക് പഞ്ചായത്ത് പ്രസിഡന്റാണ് എന്ന് പറഞ്ഞ് അമ്ബത് സദ്യ പഞ്ചായത്തിലേക്ക് കൊടുത്തുവിടണം എന്ന് ഇയാള്‍ പറഞ്ഞു. ഹോട്ടലുടമ സദ്യയുമായി പഞ്ചായത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

രാഷ്ട്രപതി അല്ലെ എന്ന ചോദിച്ച്‌ ഇയാള്‍ പോലീസ് സ്റ്റേഷനിലേക്കും കോള്‍ ചെയ്തിരുന്നു.
മുമ്ബ് ഹോട്ടലിലെ കുക്കായിരുന്നു രാജേന്ദ്രന്‍. ലഹരി ഉപയോഗം കൂടിയതോടെ ജോലി പോയി.

ഇത് ഇയാളുടെ മാനസിക നിലയെ കാര്യമായി ബാധിച്ചു. കൂട്ടുപാതയിലെ ഓഹരി കിട്ടിയ സ്ഥലത്ത് ടാര്‍പോള വലിച്ചുകെട്ടിയാണ് കഴിയുന്നത്. രാവിലെ മുതല്‍ രാത്രിവരെ റോഡില്‍ കറങ്ങി നടക്കും. വഴിയില്‍ നിന്ന് കിട്ടുന്ന പത്രങ്ങളില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ കോള്‍ നടത്തുന്നത്. ഇങ്ങനെ 12ലധികം കേസ് ഇയാള്‍ക്കെതിരെയുണ്ട്. മാനസിക നില കണക്കിലെടുത്ത് ഇയാളെ പോലീസ് വെറുതെ വിടും. സംഭവത്തില്‍ മേയര്‍ക്ക് പരാതിയില്ലന്ന് അറിയിച്ചു.