സംസ്ഥാനത്ത് 45 ബ്രാൻഡ് വ്യാജ വെളിച്ചെണ്ണ നിരോധിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 45 ബ്രാൻഡ് വ്യാജ വെളിച്ചെണ്ണ നിരോധിച്ചതായി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയെ അറിയിച്ചു. സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ വെളിച്ചെണ്ണ ബ്രാൻഡായ കേരയുടെ പേര് ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കമ്പനികളും വ്യാജവെളിച്ചെണ്ണ വിൽപ്പനയ്ക്കെത്തിക്കുന്നത്. പാരഫിൻ ഉൾപ്പെടെയുളള ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേര മാത, കേര വെണ്മ , കേര സമ്പൂർണം, കേര ചോയിസ്, കേര നാളികേര വെളിച്ചെണ്ണ ഗോൾഡ്, കേസരി, കേരം വാലി, കേര നട്സ്, കേര രുചി, കോക്കനട്ട് ടേസ്റ്റി, കേരാമൃതം, കേര കൂൾ, കേര കുക്ക്, കേര ഫൈൻ, മലബാർ കുറ്റ്യാടി, കഐം സ്പെഷൽ, ഗ്രാൻഡ് കൊക്കോ, മലബാർ ഡ്രോപ്സ്, കേര സുപ്രീം, കേരളീയനാട്, കേര സ്പെഷൽ, കേര പ്യുവർ ഗോൾഡ്, അഗ്രോ കോക്കനട്ട് ഓയിൽ, കുക്ക്സ് പ്രൈഡ്, എസ്കെസ് ഡ്രോപ് ഓഫ് നേച്ചർ, ആയുഷ്, ശ്രീകീർത്തി, കേൾഡ, കേരൾ കോക്കനട്ട് ഓയിൽ, വിസ്മയ, എഎസ് കോക്കനട്ട് ഓയിൽ, പിവിഎസ് ത്രിപതി പ്യുവർ, കാവേരി, കൊക്കോ മേന്മ, അപൂർണ നാടൻ, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിത ഗിരി, ഓറഞ്ച്, എൻകെ ജനശ്രീ, കേര നൈസ്, മലബാർ സുപ്രീം, ഗ്രാൻഡ് കുറ്റ്യാടി, കേരള റിച്ച് എന്നിവയുടെ സംഭരണവും വിൽപ്പനയുമാണ് നിരോധിച്ചത്.