എഐ ക്യാമറ വന്നപ്പോഴുള്ള പുതിയ തട്ടിപ്പ്;ഓട്ടോയുടെ നമ്ബര്‍ വെച്ച്‌ യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി എംവിഡി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : ഓട്ടോയുടെ നമ്ബര്‍ വെച്ച്‌ യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.എഎംവിഐമാരായ പി. ബോണി വി. വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടത്താണിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടിയിലായത്.

വ്യാജ നമ്ബര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാള്‍ക്ക് ലൈസൻസുമില്ലെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. എല്ലാ നിയമലംഘനങ്ങള്‍ക്കും കൂടി 21,000 രൂപയാണ് പിഴയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വാഹനം പിടിച്ചെടുത്തക്കുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ജില്ലാ ആര്‍.ടി.ഒ ഒ. പ്രമോദ്കുമാറിന്റെ നിര്‍ദേശപ്രകാരം ദേശീയ സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.

എ.ഐ കാമറ വന്നതിനുശേഷം വ്യാജ വാഹനങ്ങളും രജിസ്‌ട്രേഷൻ നമ്ബര്‍ മാറ്റം വരുത്തിയവയുമായ നിരവധി വാഹനങ്ങള്‍ പിടിക്ക പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനയുമായി രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഇവര്‍ അറിയിച്ചു.