video
play-sharp-fill
കായംകുളത്ത് കള്ളനോട്ട് വേട്ട ; 36500 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ അറസ്റ്റിൽ; ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ  500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തി

കായംകുളത്ത് കള്ളനോട്ട് വേട്ട ; 36500 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ അറസ്റ്റിൽ; ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തി

ആലപ്പുഴ: കായംകുളത്ത് വൻ കള്ളനോട്ട വേട്ട. കായംകുളത്ത് 36500 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ കൃഷ്ണപുരം സ്വദേശി സുനിൽദത്താണ് (54) ആദ്യം അറസ്റ്റിലായത്. ഇയാൾ ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച പണം കായംകുളം എസ്ബിഐയുടെ ബിസിനസ് ശാഖയിൽ അടക്കുവാനായി എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തിയത്.

ബാങ്കിൽ നിന്നും അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളത്തും പരിസര പ്രദേശങ്ങളിലും പല ആൾക്കാർക്കും ഇത്തരത്തിൽ കള്ളനോട്ട് വിതരണത്തിനായി കൈമാറിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

തുടർന്നാണ് ഇയാളുടെ സഹായി ഭരണിക്കാവ് ഇലിപ്പക്കുളം മുറിയിൽ തടായിൽ വടക്കതിൽ അനസി(46)നെയും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും കായംകുളം പോലീസ് അറിയിച്ചു.

കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.