പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം നഗ്നമാക്കി കിണറ്റിൽ തള്ളി; കൊലപാതകം പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ
തേർഡ് ഐ ബ്യൂറോ
പാലക്കാട്: അമ്മയുടെ ബന്ധുക്കളും ക്ഷേത്രത്തിലേയ്ക്കു പോയ സമയത്ത് ആദിവാസി പെൺകുട്ടിയെ വീടിനു സമീപത്തെ പുരയിടത്തിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, നഗ്നയാക്കി മൃതദേഹം കിണറ്റിൽ തള്ളിയ കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പാലക്കാട് കൊല്ലംകോട് മുതലമടമൂച്ചം കുണ്ട് മൊണ്ടിപതി കോളനിയിലെ ആദിവാസി പെൺകുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ കോളനിയിലെ തന്നെ പതിനേഴുകാരനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പതിനേഴുകാരൻ പെൺകുട്ടിയുമായി പ്രണയം നടിച്ചിരുന്നു. സംഭവ ദിവസം രാത്രിയിൽ പെൺകുട്ടിയുടെ അമ്മയും അനുജത്തിയും സമീപത്തെ ക്ഷേത്രത്തിലെ പൊങ്കൽ ഉത്സവത്തിനു പോയിരുന്നു. ഈ സമയം വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയോട് സംസാരിക്കാനുണ്ടെന്നു അറിയിച്ച ശേഷം, വീടിനു സമീപത്തെ തെങ്ങിൻ പുരയിടത്തിലേയ്ക്ക് എത്തിച്ചു. തുടർന്നു, ഇവിടെ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയുടെ വസ്ത്രം ബലമായി ഇയാൾ അഴിച്ചു മാറ്റി. തുടർന്നു പീഡിപ്പിക്കാനുള്ള ശ്രമത്തെ പെൺകുട്ടി ചെറുത്തു. ഇതോടെ പ്രതി, കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു. ബലമായി വാ പൊത്തിപ്പിടിച്ചതോടെ പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നു. പിടിവലിക്കിടയിൽ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം പെൺകുട്ടിക്കു വേണ്ടി തിരച്ചിലിൽ ഏർപ്പെടുകയും പ്രതി ചെയ്തിരുന്നു.
പിറ്റേന്നു തന്നെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. പെൺകുട്ടിയ്ക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രദേശത്തെ കിണറ്റിൽ നിന്നും ന്ഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതാണെന്നു വ്യക്തമായതിനെ തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദേശപ്രകാരം, ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ , കൊല്ലങ്കോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി. ബെന്നി എന്നിവരുടെ നേത്യത്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പെൺകുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരേയും , അന്യസംസ്ഥാന തൊഴിലാളികളേയും , സമീപത്തെ ക്ഷേത്രത്തിൽ പൊങ്കൽ ഉത്സവത്തിന് തമിഴ്നാട് നിന്നും വന്നവരേയും , അടുത്ത ബന്ധുക്കളേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് പെൺകുട്ടിയോട് മുൻപ് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിനെപ്പറ്റി വിവരം ലഭിച്ചത്. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ കൗമാരക്കാരൻ പിടിയിലായത്.
എസ്.ഐ. മാരായ കൃഷ്ണൻകുട്ടി ,രാജീവ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ. മാരായ ചന്ദ്രൻ .വി , ഗണേശൻ നസീറലി.യു , സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്,
റിനാസ്, സസീമ, ഷെഖ് വി.കെ, ആലത്തൂർ ഡി.വൈ.എസ്. പി യുടെ പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട റഹിം മുത്തു, കൃഷ്ണദാസ്.കെ.ആർ, സൂരജ് ബാബു. യു, ദിലീപ് .കെ., ഷിജു ,ഷിബു.ബി എന്നിവരാണ് കേസന്വേഷണം നടത്തിയത്.