video
play-sharp-fill

നട്ടാൽ കുരുക്കാത്ത നുണയുമായി സോഷ്യൽ മീഡിയ: സഹകരണ ബാങ്കുകളിൽ നിന്നും രോഗികൾക്ക് ധന സഹായം: സത്യം ഇങ്ങനെ

നട്ടാൽ കുരുക്കാത്ത നുണയുമായി സോഷ്യൽ മീഡിയ: സഹകരണ ബാങ്കുകളിൽ നിന്നും രോഗികൾക്ക് ധന സഹായം: സത്യം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ക്യാൻസർ, കിഡ്നി രോഗികൾ,,
ഹാർട്ടിനു ഓപ്പറേഷൻ കഴിഞ്ഞവർ, ആക്സിഡന്റ് കഴിഞ്ഞു കിടപ്പായിട്ടുള്ള രോഗികൾ ഇവർക്ക് സഹകരണ ബാങ്ക് മെമ്പർ ആണെങ്കിൽ ഗവൺ മെന്റ് സഹായം ഉണ്ട്.

ഡോക്ടർ സർട്ടിഫിക്കേറ്റ്, ആധാർ, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുമായി നിങ്ങൾ മെമ്പർ ആയിരിക്കുന്ന സഹകരണ ബാങ്കുമായി ബന്ധപ്പെടുക – കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പോസ്റ്റുകളിൽ ഒന്നാണ് ഇത്. ഈ പോസ്റ്റിനു പിന്നാലെ നിരവധി ആളുകളാണ് ധനസഹായം ലഭിക്കാൻ സഹകരണ ബാങ്കുകളിലേയ്ക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് നട്ടാൽ കുരുക്കാത്ത നുണ ആണ് എന്നതാണ് വാസ്തവം. സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവോ നിർദേശമോ പുറത്തിറക്കിയിട്ടില്ല.

വ്യാജ പ്രചാരണത്തിൻ്റെ വിശദമായ പോസ്റ്റ് ഇങ്ങനെ –

Breking News
*എല്ലാ സഹകരണ ബാങ്കുകളിൽ നിന്നു० 10,000/രൂപ മുതൽ 50,000/രൂപ വരെ നൽകുന്നു. തിരിച്ചടവില്ല*

ഹൃദയം, വൃക്ക ,കരൾ, കാൻസർ ,തുടങ്ങി വിവിധ
രോഗാവസ്ഥയിൽ ഉള്ളവർക്കും, കൂടാതെ ആക്സിഡന്റ് പറ്റി അംഗവൈകല്യം സംഭവിച്ചവർക്കും, Etc
10,000_രൂപമുതൽ 50, 000വരെ ധന സഹായം നൽകുന്നുണ്ട്…
ഇതിന്റെ അപേക്ഷയുടെ കാലാവധി ഈ മാസം 15വരെയാണ്..
ഇത് എല്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്..
പലരും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല.. ബാങ്ക് അധികൃതർ പലരെയും ഇങ്ങനെ പദ്ധതി ഇല്ലായെന്ന് പറഞ്ഞു തിരിച്ചു അയക്കുന്നതായും.. അറിഞ്ഞിട്ടുണ്ട്.
ഭരണസമിതി യിൽ പെട്ട ആളുകൾക്കും ആശ്രിതർക്കും അണികൾക്കും മാത്രം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നു… ആയതിനാൽ ഇതു മുഴുവൻ ആളുകളെയും അറിയിക്കുക… covid കാലത്ത് നൽകുന്ന ഈ സഹായം അർഹത പെട്ട എല്ലാവർക്കും ലഭിക്കട്ടെ… എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..
നിങ്ങൾ ഏതെങ്കിലും സർവീസ് സഹകരണ ബാങ്കിൽ മെമ്പറായിരിക്കണം.
*അവസാന തീയതി 15/8/2020.* .
കൂടാതെ പലതരത്തിലുള്ള ആളുകൾക്കും . ലഭിക്കുന്നതാണ്.
*മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെടും

സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് മാത്രം വേണ്ടിയുള്ള പദ്ധതിയാണ്. ഈ പദ്ധതിയ്ക്ക് പ്രത്യേക കാലയളവ് നിശ്ചയിച്ചിട്ടും ഇല്ല. മാരകമായ രോഗം ബാധിച്ചവർ , വാഹനാപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർ എന്നിവർക്കാണ് ധനസഹായം ലഭിക്കുക. ഇതാണ് തെറ്റിധാരണ പടർത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.