play-sharp-fill
വാട്‌സപ്പ് അമ്മാവൻമാർ വായിച്ചറിയാൻ ജില്ലാ മെഡിക്കൽ ഓഫിസർ എഴുതുന്നു: മുണ്ടക്കയം ജനറൽ ആശുപത്രിയിൽ നിപ്പയില്ല; ഇനി ഷെയർ ചെയ്താൽ അഴിക്കുള്ളിലാകും; തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയ്ക്കു പിന്നാലെ നടപടിയുമായി ജില്ലാ മെഡിക്കൽ ഓഫിസും പൊലീസും 

വാട്‌സപ്പ് അമ്മാവൻമാർ വായിച്ചറിയാൻ ജില്ലാ മെഡിക്കൽ ഓഫിസർ എഴുതുന്നു: മുണ്ടക്കയം ജനറൽ ആശുപത്രിയിൽ നിപ്പയില്ല; ഇനി ഷെയർ ചെയ്താൽ അഴിക്കുള്ളിലാകും; തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയ്ക്കു പിന്നാലെ നടപടിയുമായി ജില്ലാ മെഡിക്കൽ ഓഫിസും പൊലീസും 

സ്വന്തം ലേഖകൻ

കോട്ടയം: വാട്‌സ്അപ്പ് അമ്മാവൻമാർ വായിച്ചറിയാൽ ജില്ലാ മെഡിക്കൽ ഓഫിസർ എഴുതുന്നു. മുണ്ടക്കയത്തെ ജനറൽ ആശുപത്രിയിൽ, ഇറച്ചിക്കോഴിയിൽ നിന്നുള്ള നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന വാർത്ത ഇനി ഷെയർ ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതർ നൽകുന്നത്. വ്യാജ വാർത്ത ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജോർജ് വർഗീസ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകി. വ്യാജ വാർത്ത ഷെയർ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സൈബർ സെൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.


മുണ്ടക്കയം ജനറൽ ആശുപത്രിയിൽ നിപ്പാ വൈറസ് ബാധയുണ്ടായെന്ന വ്യാജ വാർത്ത ദിവസങ്ങളായി വാട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. വാർത്ത വ്യാജമായി പ്രചരിച്ചതോടെ തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാട്‌സ്അപ്പ് സന്ദേശത്തിനു പിന്നിലെ യാഥാർത്ഥ്യം തുറന്നു കാട്ടിയായിരുന്നു തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫിസർ വാട്‌സ് അപ്പ് സന്ദേശത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ പ്രചാരണം സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം സംശയം ഉന്നയിച്ചത്. വ്യാജ പ്രചാരണത്തിനു പിന്നിൽ ചിക്കൻ വില കുറയ്ക്കാനുള്ള മാഫിയയുടെ നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിക്കന്റെ വില കുറയ്ക്കുന്നതിനായി ഇറച്ചിക്കോഴിയിൽ വൈറസുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അതിവേഗം വ്യാജ പ്രചാരണക്കാരെ കണ്ടെത്താൻ സാധിക്കും.

പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ

ഇപ്പോൾ കിട്ടിയ വാർത്ത mundakayam gvnmt hospital നിപ്പോ വയറ്‌സ് രണ്ടു പേർക്ക് സ്ഥിതീകരിച്ചു മാക്സിമം ഷെയർ ചെയ്യു
⚠ALERT⚠
നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചന.
വൈറസ് വവ്വാലുകളിൽ കണ്ടത്താനായില്ലെന്നും എന്നാൽ kotayam നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടത്തിയെന്നും Pune National Institute of Virology ഡയറക്ടർ Dr. Anant Basu അറിയിച്ചു.
കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🚫ഇറച്ചി കോഴികളുടെ ഉപയോഗം താൽകാലികമായി നിർത്തി വെക്കുക.
Share ചെയ്യൂ
ജീവൻ രക്ഷിക്കൂ🚫

Times of Indiaയുടെ ഇത് സംബത്തിച്ച വാർത്ത താഴെ
👇👇👇👇👇
🐔 *ജാഗ്രത*

കോഴിയിൽ നിപ്പ വൈറസ് അണുബാധ
സ്ഥിതീകർിച്ചു
കോഴി ഇറച്ചി കഴിക്കുന്നത് തത്കാലം നിർത്തി വെയ്ക്കാൻ ഡോക്ടർമാരുടെ നിർദ്ദേശം
……….important ✉
Share immidiatel