അത് അർജുന്റെ മൃതദേഹമല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത, സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന മൃതദേഹത്തിന്റെ ചിത്രം മാടങ്കരി ​ഗ്രാമത്തിലെ സ്ത്രീയുടേത്

Spread the love

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

video
play-sharp-fill

അർജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്ന് അധികൃതർ വ്യക്തമാക്കി.

അർജുന്റെ മൃതദേഹം എന്ന തരത്തിൽ ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നി​ഗൗഡ എന്ന സ്ത്രീയുടേതാണ്. ഷിരൂരിൽ നിന്ന് അ‍‍ർജുന്റെ ബന്ധു ജിതിൻ വീട്ടിലേക്ക് തിരിച്ചെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേക്ക് പോകും. ഷിരൂരിൽ തിരച്ചിൽ നി‍ർത്തിവെച്ചിരിക്കുകയാണ്. നദിയുടെ അടിയൊഴുക്കിന്റെ ശക്തി കുറഞ്ഞാൽ മാത്രമേ തിരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ കഴിയുകയുള്ളു.