
തേർഡ് ഐ ന്യൂസിനെതിരേ വ്യാജ വാർത്ത ; ഫ്ലാഷ് കേരളാ ഓൺലൈനെതിരേ തേർഡ് ഐ ന്യൂസിലെ വനിതാ ജീവനക്കാർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനിലും പരാതി നൽകി
കോട്ടയം: കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ തേർഡ് ഐ ന്യൂസ് മാനേജ്മെൻ്റിനും വനിതാ ജീവനക്കാർക്കുമെതിരേ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഫ്ലാഷ് കേരളാ ഓൺലൈൻ ചാനലിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിലെ വനിതാ ജീവനക്കാർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.
കോട്ടയത്തെ നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെടുകയും നഗരത്തിലെ ആകാശപാത പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തുകയും, കോട്ടയം നഗരസഭയിലെ നിരവധി അഴിമതിക്കഥകൾ പുറത്ത് കൊണ്ടുവരികയും ചെയ്തത് തേർഡ് ഐ ന്യൂസാണ് . ഇതിൽ വിറളി പൂണ്ട നഗരത്തിലെ ചില കുട്ടിക്കുരങ്ങൻമാർ തേർഡ് ഐ ന്യൂസിനെ തകർക്കാൻ ശ്രമം തുടങ്ങിയിട്ട് നാളുകളായി.
തേർഡ് ഐ ന്യൂസിനെതിരേ വ്യാജ വാർത്ത പ്രസിദ്ധികരിച്ച ഫ്ലാഷ് കേരളാ ഓൺലൈനെതിരേ സിവിലായും ക്രിമിനലായും നടപടികൾ സ്വീകരിക്കുമെന്ന് വനിതാ ജീവനക്കാർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group