play-sharp-fill
കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിലെ മന്ത്രിന്മാർ ; ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി

കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിലെ മന്ത്രിന്മാർ ; ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി

 

തിരുവനന്തപുരം: കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിലെ മന്ത്രിന്മാരുടെ ചിത്രങ്ങൾ.
പോസ്റ്ററിൽ തന്റെ ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി ആരോപിച്ചു. വ്യാജപോസ്റ്ററിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മാത്യു ടി.തോമസും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ത്ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. കൊല്ലം സ്വദേശിയാണ് പോസ്റ്റർ തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെന്ന് ജെ.ഡി.എസ് നേർതൃത്വം പറയുന്നത്.

ബാംഗ്ലൂരിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം കാണപ്പെട്ടത്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള ജെഡിഎസ് കേരളത്തിൽ എൽഡിഎഫ് സഖ്യത്തിലാണ്. എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേത‍ൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം മുന്നോട്ടു വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group