
മുംബൈ: ഇന്ത്യയിലുടനീളം മായം ചേർത്ത പാല് ഒരു വലിയ ആശങ്കയായി തുടരുന്നു. മുംബൈയില്‍ വ്യാജ പാല് എങ്ങനെ നിർമ്മിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഇതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയർന്നു. അന്ധേരി വെസ്റ്റിലെ കപസ്വാഡി പ്രദേശത്ത് നിന്നുള്ളതാണെന്ന് ആരോപിക്കപ്പെടുന്നതാണ് വീഡിയോ ക്ലിപ്പ്. ഇതില്‍ ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിനായി പാല് വ്യത്യസ്ത ചേരുവകളുമായി എങ്ങനെ കലർത്തുന്നുവെന്ന് കാണിക്കുന്നു.
തുടർന്നുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അധികാരികള്‍ നടത്തിയത്. തെറ്റായ ബ്രാൻഡിംഗും മായം ചേർക്കലും തടയുന്നതിനായി രാജ്യവ്യാപകമായി ഒരു എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചതിന് പിന്നാലെ നടന്ന പരിശോധനിയിലാണ് ഈ കണ്ടെത്തല്‍. പാലില്‍ കലർത്തുന്നത് ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയില്‍, സിന്തറ്റിക് കെമിക്കലുകള്‍ എന്നിവ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൈനിക് ഭാസ്കറിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ തുഷാർ റായ്, തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ അമ്ബരപ്പിച്ചു. വീഡിയോയില്‍, മായം ചേർത്ത പാല് പാക്കറ്റുകള്‍ നിർമ്മിക്കുന്ന ഒരു കൂടുംബത്തെയായിരുന്നു ചിത്രീകരിച്ചിരുന്നത്. മുംബൈയിലെ പാല് കേന്ദ്രങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നേരിട്ട് പാല് ലഭിക്കുന്നില്ല. അത് ആദ്യം ‘പാല് മാഫിയ’യുടെ കൈയിലെത്തുന്നു.
അവിടെ നിന്നും ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയില്‍, സിന്തറ്റിക് കെമിക്കലുകള്‍ തുടങ്ങിയ വസ്തുക്കള്‍ കലർത്തുന്നു. പിന്നാലെ ഒരു ലിറ്ററില്‍ നിന്ന് രണ്ട് ലിറ്റാറാക്കാൻ വെള്ളം ചേർക്കുന്നു. ഇതിന് ശേഷമാണ് പാല് മുംബൈയിലെ വീടുകളിലെത്തുന്നത്. വീഡിയോയില്‍ കൃത്രിമ പാല് ഉണ്ടാക്കുന്നത് കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതും വ്യാജ പാല് നിർമ്മാതാവ് പാല് പാക്കറ്റുകളിലെ തുളകള്‍ തീ ഉപയോഗിച്ച് ഒട്ടിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം എഫ്എസ്എസ്എഐയുടെ പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് പ്രകാരം, പാലിന്റെയും പാല് ഉല്പന്നങ്ങളുടെയും ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകളില്‍ തീവ്രമായ പരിശോധനകള്‍ നടത്താൻ അതോറിറ്റിയുടെ റീജിയണല്‍ ഓഫീസുകള്‍ക്കും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ലൈസൻസുള്ള ഭക്ഷ്യ ബിസിനസ്സ് ഓപ്പറേറ്റർമാർക്കും ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.



