
70,000 കൊടുത്താൽ 8-ാം ക്ലാസ്സുകാർക്കും 15 ദിവസത്തിനകം ഡോക്ടർ സർട്ടിഫിക്കറ്റ്; അന്വേഷണത്തിൽ പിടിയിലായത് വ്യാജ സർട്ടിഫിക്കറ്റുകള്‍ തയാറാക്കി നല്‍കുന്ന സംഘം; ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലീസ് കണ്ടെത്തി; വ്യാജ ബിരുദവുമായി ജോലി ചെയ്തിരുന്ന 14 ഡോക്ടർമാരും പിടിയിൽ
അഹമ്മദാബാദ്: വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായത് വ്യാജ സർട്ടിഫിക്കറ്റുകള്‍ തയാറാക്കി നല്‍കുന്ന സംഘം.
ഈ വ്യാജ സംഘം നല്‍കിയ ബിരുദവുമായി ജോലി ചെയ്തിരുന്ന 14 വ്യാജ ഡോക്ടർമാരെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഡോ. രമേഷ് ഗുജറാത്തിയും പോലീസിന്റെ കസ്റ്റഡിയിലാണ്. ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്‌എം) ഗുജറാത്ത് നല്‍കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലീസ് കണ്ടെത്തി.
70,000 രൂപ ഈടാക്കിയാണ് സംഘം മെഡിക്കല്‍ ബിരുദ സർട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്നത്. 8-ാം ക്ലാസ്സ് വിദ്യാഭ്യാസമുള്ളവർക്കു പോലും പറയുന്ന കാശ് കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം അടച്ചാല്‍ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു രീതി. സർട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ടെന്നും ഒരു വർഷത്തിന് ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്.
പുതുക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ കഴിയാത്ത വ്യാജ ഡോക്ടർമാരെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ബിഇഎച്ച്‌എം നല്‍കിയ ബിരുദങ്ങള്‍ കാണിച്ചു. ഗുജറാത്ത് സർക്കാർ അത്തരം ബിരുദങ്ങളൊന്നും നല്‍കാത്തതിനാല്‍ ഇത് വ്യാജമാണെന്ന് പോലീസിന് അപ്പോള്‍ തന്നെ വ്യക്തമായി. വ്യാജ വെബ്‌സൈറ്റില്‍ ബിരുദങ്ങള്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.
ഇലക്‌ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് മുഖ്യപ്രതിക്ക് അറിവുണ്ടായിരുന്നു. ഇതോടെ പ്രസ്തുത കോഴ്‌സില്‍ ബിരുദം നല്‍കുന്നതിന് ഒരു ബോർഡ് സ്ഥാപിക്കാൻ പദ്ധതിയിട്ടു. അദ്ദേഹം അഞ്ച് പേരെ നിയമിക്കുകയും അവർക്ക് ഇലക്‌ട്രോ ഹോമിയോപ്പതിയില്‍ പരിശീലനം നല്‍കുകയും ചെയ്തു.
മൂന്ന് വർഷത്തിനുള്ളില്‍ കോഴ്‌സ് പൂർത്തിയാക്കുകയും ഇലക്‌ട്രോ ഹോമിയോപ്പതി മരുന്നുകള്‍ എങ്ങനെ നിർദ്ദേശിക്കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇലക്‌ട്രോ ഹോമിയോപ്പതിയോട് ജനങ്ങള്‍ക്ക് ധാരണയില്ലെന്ന് മനസിലാക്കിയതോടെ വ്യാജഡോക്ടർമാർ തങ്ങളുടെ പദ്ധതികള്‍ മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നല്‍കുന്ന ബിരുദങ്ങള്‍ നല്‍കാൻ തുടങ്ങി.