play-sharp-fill
ആദ്യ വിവാഹം മറച്ച് വച്ച് മറ്റൊരു യുവതിയുമായി വിവാഹം ; യുവതിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

ആദ്യ വിവാഹം മറച്ച് വച്ച് മറ്റൊരു യുവതിയുമായി വിവാഹം ; യുവതിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയുമായി വിവാഹം. സംഭവത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.


വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ പ്രദീപ് (രാജേഷ് കുമാർ32) നെ പൊലീസ് അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി 11 മണിയോടെ ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ബോധരഹിതയായ നിലയിൽ ആര്യയെ കാണുന്നത്.

ഉടൻ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ആര്യയെ വിവാഹം കഴിക്കുമ്പോഴാണ് രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. അതിന്റെ പേരിൽ ഇരുവരും നിത്യവും വഴക്കായിരുന്നു. തുടർന്ന് രാജേഷുമായി പിണക്കത്തിലായ ആര്യ ഒൻപത് മാസമായി അച്ഛനോടൊപ്പം കഴിഞ്ഞ് വരികെയായിരുന്നു.

രാജേഷ് നിരന്തരം ആര്യയോട് ഫോണിൽകൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.