video
play-sharp-fill

കാമുകിയെ കാണാനായി ഒരേ സമയം രണ്ട് കാമുകൻമാർ തിരുനക്കരയിൽ; കാമുകൻമാർ തമ്മിലടിച്ചതോടെ കാമുകി നൈസായി മുങ്ങി

കാമുകിയെ കാണാനായി ഒരേ സമയം രണ്ട് കാമുകൻമാർ തിരുനക്കരയിൽ; കാമുകൻമാർ തമ്മിലടിച്ചതോടെ കാമുകി നൈസായി മുങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പട്ടണത്തെ അമ്പരപ്പിച്ച് ഒരു കാമുകിക്കു വേണ്ടി തമ്മിൽതല്ലി രണ്ടു കാമുകൻമാർ. ഇതിനിടെ തല്ല് മൂത്തപ്പോൾ കളത്തിൽ നിന്നും പതിയെ മുങ്ങി കാമുകി നാട്ടുകാരിൽ ചിരി പടർത്തുകയും ചെയ്തു. ബസിൽ കയറിയാണ് കാമുകി മുങ്ങിയത്. ഇതിനിടെ തമ്മിലടിച്ച കാമുകൻമാർ നാട്ടുകാർക്ക് മുന്നിൽ ഇളിഭ്യരായി.

യുവതിയുടെ രണ്ടു കാമുകൻമാർ തമ്മിൽ കണ്ടുമുട്ടിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. തിരുനക്കര സ്റ്റാൻഡിലായിരുന്നു സംഭവം. പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു അറിഞ്ഞ് യുവാവ് ഞെട്ടിയത്. അതോടെ യുവാക്കൾ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രംഗം വശളായതോടെ പെൺകുട്ടി പതിയെ കളം വിട്ടു. യുവാക്കളുടെ കയ്യാങ്കളി കണ്ടു നിന്നവർ പ്രശ്നം എന്താണെന്നു ചോദിച്ചെങ്കിലും ഇരുവരും മൗനം പാലിച്ചു. പിന്നെ കണ്ടോളാം എന്നു പറഞ്ഞാണ് യുവാക്കൾ പിരിഞ്ഞത്. പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ഏതായാലും പെൺകുട്ടിയുടെ രണ്ട് പ്രണയങ്ങൾ ഒരേ സമയം തകർന്നിരിക്കുകയാണ് ഇപ്പോൾ.