
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റുമായി എത്തി പണം തട്ടാന്‍ ശ്രമം; ആറ്റിങ്ങലിൽ രണ്ട് പേര് പിടിയില്‍
സ്വന്തം ലേഖകൻ
ആറ്റിങ്ങൽ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജ പതിപ്പ് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മലപ്പുറം മങ്കട കോഴിപറമ്പിൽ വീട്ടിൽ സജിൻ (38), കണ്ണൂർ ചെറുപുഴ കളിക്കലകത്ത് കിഴക്കതിൽ വീട്ടിൽ നിഖിൽ (40) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ആറ്റിങ്ങല്‍ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. ലോട്ടറി ഏജന്‍സിയിലെത്തിയ പ്രതികള്‍ 5,000 രൂപ സമ്മാനം അടിച്ച വിന്‍വിന്‍ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കി. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റുകളുമായാണ് ഇരുവരും എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയ ഏജന്‍സി ജീവനക്കാരന് പരിശോധിച്ചപ്പോള്‍, കളര്‍ പ്രിന്റ് ചെയ്ത വ്യാജ ടിക്കറ്റുകളാണ് നല്‍കിയതെന്ന് മനസ്സിലായി. ഉടന്‍ തന്നെ ഏജന്‍സി ജീവനക്കാരന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.