പാലായിലെ ക്ലിനിക്കല്‍ ലാബുകളില്‍ നിന്ന് ലഭിക്കുന്നത് വ്യാജ പരിശോധനാ റിപ്പോര്‍ട്ടെന്ന് ആക്ഷേപം ; പരിശോധന ഫലം നല്‍കുന്നത് ഡോക്ടര്‍മാരുടെ പേരു മാത്രം കാണിച്ച്‌ ജീവനക്കാർ പരിശോധന നടത്തി ; മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ ലാബിലെ ലാബ് ടെക്നീഷ്യനും സ്ഥാപന ഉടമയും അറസ്റ്റിൽ ; തട്ടിപ്പ് വ്യാപകം ; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

പാലാ: ക്ലിനിക്കല്‍ ലാബുകളില്‍ റേഡിയോളജിസ്റ്റുകളായ ഡോക്ടര്‍മാരുടെ പേരു മാത്രം കാണിച്ച്‌ ജീവനക്കാർ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി ഫലം നല്‍കുന്നത് വ്യാപകമെന്ന് ആക്ഷേപം.

കഴിഞ്ഞ ദിവസം റേഡിയോളജിസ്റ്റ് ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്‍കി വന്ന ടെക്നീഷനും സ്ഥാപന ഉടമയായ സ്ത്രീയും അറസ്റ്റിലായിരുന്നു. പാല ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിലെ റേഡിയോളജി സ്‌റ്റാഫായ കാണക്കാരി എബി ഭവനില്‍ എം. എബി, സ്ഥാപന ഉടമ ഇടനാട് മങ്ങാട്ട് റെനി സജി ജോണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എബി കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ ലാബുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തി ഫലം നല്‍കിയതായി പോലീസിനു വിവരം ലഭിച്ചു. വിവിധ ലാബുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതു സംബന്ധിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കാനിംഗ് മെഷീനുകള്‍ റേഡിയോളജിസ്റ്റ് ഡോക്ടര്‍മാരുടെ പേരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് അനുമതി വാങ്ങുന്നത്. സ്‌കാനിംഗ് കേന്ദ്രങ്ങളില്‍ റേഡിയോഗ്രഫിയില്‍ ബിരുദമെടുത്ത റേഡിയോളജി ടെക്നീഷന്‍മാര്‍ അഥവാ റേഡിയോഗ്രഫര്‍മാര്‍ ഡോക്ടര്‍മാരെ സഹായിക്കാനുണ്ട്.

റേഡിയോഗ്രഫര്‍മാര്‍ക്ക് രോഗനിര്‍ണയം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് കൊടുക്കാനോ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്താനോ അനുമതിയില്ല.റേഡിയോളജിസ്റ്റ് ഡോക്ടറെ നിയമിക്കുമ്ബോള്‍ അതിനനുസരിച്ചുള്ള ശന്പളം നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് പല ക്ലിനിക്കല്‍ ലാബുകളും ഡോക്ടര്‍മാരുടെ പേരു മാത്രം വിനിയോഗിച്ച്‌ റേഡിയോഗ്രഫറെ ഉപയോഗിച്ച്‌ പരിശോധന നടത്തി ഫലം നല്‍കുന്നത്.

സ്‌കാനിംഗ് ഫലം ഡോക്ടര്‍ പരിശോധിച്ച്‌ ശരിയായ രോഗവിവരം നല്‍കാതെവരുന്നത് രോഗ നിര്‍ണയത്തെയും ചികിത്സയെയും വിപരീതമായി ബാധിക്കും. ഇത്തരത്തില്‍ സംഭവിച്ചതിന്‍റെ തുടരന്വേഷണ ഫലമായാണ് പാലായില്‍ അറസ്റ്റിനിടയാക്കിയത്.